Current Date

Search
Close this search box.
Search
Close this search box.

അൻവർ ഇബ്രാഹിം മലേഷ്യയുടെ പത്താമത്തെ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ക്വാലലംപൂർ: ഒടുവിൽ അനിശ്ചിതത്വം നീങ്ങി. അൻവർ ഇബ്രാഹിം മലേഷ്യയുടെ പത്താമത്തെ പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതീക്ഷിച്ചതുപോലെ മലേഷ്യയിലെ പൊതു തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 82 സീറ്റുകളുമായി മുൻ ഉപ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പകാത്തൻ ഹാരപ്പൻ (പി.എച്ച്) മുന്നിലെത്തിയെങ്കിലും മുൻ പ്രധാനമന്ത്രി മുഹിയുദ്ധീൻ യാസീൻ നേതൃത്വം നൽകുന്ന പെരിക്കാത്ത നാഷണൽ (പി.എൻ) 73 സീറ്റുമായി തൊട്ടു പിറകിലെത്തി. 222 അംഗങ്ങളുള്ള പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 112 സീറ്റാണ് വേണ്ടത്. പ്രധാനമന്ത്രി ഇസ്മായിൽ സബരി യാക്കൂബിന്റെ പാരിസാൻ നാഷണൽ മുന്നണി 30 സീറ്റുകളും ആയി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് മലേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. കാരണം, ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ ഉംനോ ഉൾക്കൊള്ളുന്ന മുന്നണിയാണത്.
എന്നാൽ, അതിലുമേറെ അമ്പരപ്പിച്ചത് മലേഷ്യൻ രാഷ്ട്രീയത്തിലെ അധികായനായ മുൻ പ്രധാനമന്ത്രി മുഹമ്മദിന്റെ മഹാതീർ മുഹമ്മദിന്റെ ദയനീയ തോൽവിയാണ്. ലംഗാവി മണ്ഡലത്തിൽ മത്സരിച്ച മഹാതീർ കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ നാലാം സ്ഥാനത്തെക്കാണ് പിന്തള്ളപ്പെട്ടത്. തൊണ്ണൂറ്റേഴാം വയസ്സിലും അധികാര മോഹവുമായി ഇറങ്ങേണ്ട വല്ല കാര്യവും മഹാതീറിന് ഉണ്ടായിരുന്നോ! ആധുനിക മലേഷ്യയുടെ ശില്പിയൊക്കെയാണ് മഹാതീർ മുഹമ്മദ് എന്നതിൽ തർക്കമില്ല. 1981 മുതൽ 2003 വരെ തുടർച്ചയായി 22 വർഷം പ്രധാന മന്ത്രി പദവിയിലിരുന്ന മഹാതീർ 2018 മുതൽ 2020 വരെ മറ്റൊരു രണ്ട് വർഷം കൂടി ആ പദവി വഹിക്കുകയുണ്ടായി.
അധികാരമോഹം ഒരു മനുഷ്യനെ എത്രത്തോളം ദുഷിപ്പിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് മഹാതീർ. മുക്കാൽ നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് മഹാതീർ. തന്റെ രാഷ്ട്രീയ ഭാവി കഴിയുമെന്ന് കണ്ടപ്പോഴാണ് ഏറ്റെടു മലയിൽ നാഷണൽ ഓർഗനൈസേഷൻ (ഉംനോ) വിട്ട് മലേഷ്യൻ യുണൈറ്റഡ് ഇന്റിജിനിയസ് പാർട്ടിയുമായി 2016ൽ അദ്ദേഹം രംഗത്ത് വരുന്നത്.
ഏറ്റവും അടുത്ത അനുയായിയും ഒരു ഘട്ടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്ന അൻവർ ഇബ്രാഹിമിനെ ലൈംഗിക അപവാദ കേസിൽ വർഷങ്ങളോളം ജയിലിൽ അടച്ചത് മഹാതീർ ആയിരുന്നു. അൻവർ ഇബ്രാഹിമിന്റെ ജന പിന്തുണയിലുള്ള ആശങ്കയായിരുന്നു കാരണം. എന്നാൽ, സകല വെല്ലുവിളികളും അതിജീവിച്ച് സജീവ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ അൻവർ ഇബ്രാഹിമിന്റെ സൗമനസ്യം മുതലെടുത്തു കൊണ്ടായിരുന്നു 2018ൽ വീണ്ടും മഹാതീർ പ്രധാന മന്ത്രി ആകുന്നത്. അൻവറിന്റെ ഭാര്യ വാൻ അസീസ വാൻ ഉപ പ്രധാന മന്ത്രിയായി. പകുതി കാലാവധി കഴിഞ്ഞാൽ അൻവറിന് പദവി കൈമാറണം എന്നായിരുന്നു കരാർ എന്നാൽ, കരാർ ലംഘനം നടത്തി അൻവർ ഇബ്രാഹിമിന് പ്രധാന മന്ത്രി പദവി നിഷേധിക്കാൻ മഹാതീർ ഗൂഢാലോചന നടത്തുന്നതാണ് പിന്നീട് കണ്ടത്. സർക്കാർ രാജി വെക്കുകയും മൂഹിയുദ്ദീൻ യാസിൻ പ്രധാനമന്ത്രി ആവുകയും ചെയ്തു. നേരത്തെ പ്രധാന മന്ത്രി പദവിയിൽ എത്തേണ്ടിയിരുന്ന ആളാണ് അൻവർ. മലേഷ്യയെ കരുതത്തോടെ നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ.
???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles