Current Date

Search
Close this search box.
Search
Close this search box.

സല്‍മാനുല്‍ ഔദയുടെ വിചാരണ വൈകിപ്പിക്കുന്നതായി കുടുംബം

റിയാദ്: വധശിക്ഷ നേരിടുന്ന മുസ്‌ലിം പണ്ഡിതന്‍ സല്‍മാനുല്‍ ഔദയുടെ വിചാരണ ഓക്ടോബര്‍ 30 വരെ മാറ്റിവെക്കപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ‘വ്യാഴായ്ച അദ്ദേഹത്തിന്റെ വിചാരണ നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്, എന്നാല്‍ അപ്രതീക്ഷിതമായി വിചാരണ മാറ്റിവെക്കുകയായിരുന്നു’- മകന്‍ അബ്ദുല്ല ഔദ പറഞ്ഞു. 2017-ല്‍ സൗദി ഭരണകൂടം വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും ഉള്‍പ്പടെ 20 പേരെ അറസ്റ്റുചെയ്തിരുന്നു. അതില്‍ സല്‍മാനുല്‍ ഔദയുമുണ്ടായിരുന്നു. കുറ്റംപത്രം സമര്‍പ്പിക്കാതെയാണ് വധശിക്ഷക്കു വേണ്ടി അഭിഭാഷകര്‍ വാദിക്കുന്നതെന്ന് ഔദയുടെ കുടുംബവും സൗദി മാധ്യമങ്ങളും പറഞ്ഞു.

1990കളില്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിത്വമായുരുന്ന സല്‍മാനുല്‍ ഔദക്കെതിരായി രാഷ്ട്രീയ പ്രതികാരമാണ് ഭരണകൂടം നടത്തുന്നതെന്ന് മനുഷ്യവകാശ സംഘടനകള്‍ പറഞ്ഞു. സല്‍മാനുല്‍ ഔദയെ പെട്ടെന്നുതന്നെ കുറ്റവിമുക്തമാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ വ്യാഴായ്ച  ആവശ്യപ്പെട്ടു. സമാധാനപരമായി പ്രവര്‍ത്തിച്ച അദ്ദേഹം വധശിക്ഷ നേരുടുകയാണെന്നും ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പറഞ്ഞു.

Related Articles