Current Date

Search
Close this search box.
Search
Close this search box.

ഹമാസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി

ജറൂസലം: ഫലസ്തീന്‍ വിഭാഗത്തിന് വരുമാനം കണ്ടെത്തുന്ന ഹമാസ് സാമ്പത്തിക ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക സഹായ കമ്പനികളുടെ ശൃംഖലക്കുമെതിരെ ചൊവ്വാഴ്ച ഉപരോധം ഏര്‍പ്പെടുത്തിയതായി യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു. സുഡാന്‍, തുര്‍ക്കി, സൗദി അറേബ്യ, അള്‍ജീരിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുള്‍പ്പെടെ 500 മില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ഹമാസിന്റെ ഇന്‍വസെറ്റ്‌മെന്റ് ഓഫീസിനെ ലക്ഷ്യംവെച്ചാണ് ഉപരോധമെന്ന് യു.എസ് ട്രഷറി വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കടുത്ത ജീവത, സാമ്പത്തിക സാഹചര്യങ്ങള്‍ നേരിടുന്ന ഗസ്സയെ അസ്ഥിരപ്പെടുത്തുന്നതിനിടയില്‍ ഹമാസ് അതിന്റെ സ്വകാര്യ നിക്ഷേപ വിഭാഗത്തിലൂടെ വലിയ തോതില്‍ വരുമാനം ഉണ്ടാക്കി -തീവ്രവാദ ധനസഹായത്തിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ട്രഷറിയുടെ അസിസ്റ്റന്റ് സെക്രട്ടറി എലിസബത്ത് റോസന്‍ബര്‍ഗ് പറഞ്ഞു. ഗസ്സ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിനെ ഇസ്രായേലും പാശ്ചാത്യന്‍ സഖ്യകക്ഷികളും തീവ്രവാദ വിഭാഗമായാണ് കാണുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles