Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വംശഹത്യ: ചൈനീസ് കമ്പനികള്‍ക്കെതിരെ യു.എസ് ഉപരോധം

വാഷിങ്ടണ്‍: വിവിധ ചൈനീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബൈഡന്‍ ഭരണകൂടം വ്യാപാര ഉപരോധമേര്‍പ്പെടുത്തി. ദേശീയ സുരക്ഷ, രാജ്യത്തെ വലിയ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തര്‍ത്തല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ഉയിഗൂര്‍ക്ക് മുസ്‌ലിംകള്‍ക്ക് മേല്‍ ശക്തമായ സാങ്കേതിക നിരീക്ഷണം വികസിപ്പിക്കുന്ന ചൈനീസ് സര്‍ക്കാറിനെ വിമര്‍ശിച്ചാണ് വിവിധ സാങ്കേതിക കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് യു.എസ് വാണിജ്യ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു.

പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പിനികളെ യു.എസുമായുള്ള വ്യാപാര, ഉത്പന്ന കൈമാറ്റങ്ങളില്‍ നിന്ന് തടയുന്നതാണ് പുതിയ നീക്കം. ചൈനയുടെ പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള കയറ്റുമതി ലക്ഷ്യംവെച്ച് യു.എസ് കോണ്‍ഗ്രസ് നിയമം പാസാക്കിയ അതേ ദിവസം തന്നെയാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles