Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ കുടുങ്ങിയ അഫ്ഗാനികളോട് ക്ഷമ ചോദിച്ച് യു.എസ് നയതന്ത്രജ്ഞന്‍

വാഷിങ്ടണ്‍: യു.എ.ഇയില്‍ കുടുങ്ങുകിടക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളോട് ക്ഷമ ചോദിച്ച് മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞന്‍. ചിലരെ ഉടന്‍ യു.എസിലേക്ക് തിരിച്ചെത്തിക്കുമെന്നും നയതന്ത്രജ്ഞന്‍ അറിയിച്ചു.

തന്റെ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ പത്രപ്രവര്‍ത്തകരും പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെടുന്ന അഫ്ഗാന്‍ സിവില്‍ സമൂഹത്തിലുള്ളവര്‍ക്ക് എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് യു.എസ് നയതന്ത്രജ്ഞന് ഉത്തരമില്ല. അവര്‍ക്ക് യു.എസ് വിസ ലഭിക്കുന്നില്ല. വെള്ളിയാഴ്ച അഫ്ഗാനികളോട് സംസാരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞന്‍ സംസാരിക്കുകയായിരുന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് ഒരുപാട് സമയമെടുത്തതില്‍ ഖേദിക്കുന്നതായി ഞാന്‍ അവരെ അറിയിച്ചു. അവരെ പോലെ ഞാനും അസ്വസ്ഥനാണ്. എന്നാല്‍, സംവിധാനവുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ എത്രമാത്രം കഠിനാധ്വാനം നടത്തുവെന്നതിനെ കുറിച്ച് അവരുടെ ധാരണയും ഞാന്‍ ചോദിച്ചു -മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങുകയും, തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ യു.എസ് ഇപ്പോഴും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുള്ളത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles