Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈനിക സംവിധാനത്തിന് യു.എസിന്റെ 100 കോടി ഡോളര്‍

വാഷിങ്ടണ്‍: ഇസ്രയേല്‍ ‘അയേണ്‍ ഡോം’ മിസൈല്‍ സൈനിക സംവിധാനത്തിന് ഒരു ബില്യണ്‍ ഡോളര്‍ അധിക ധനസഹായം നല്‍കുന്നതിന് അനുമതി നല്‍കി യു.എസ് പ്രതിനിധിസഭ. ദിവസങ്ങള്‍ക്ക് ശേഷമുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ ബില്‍ സെനറ്റിലെത്തുകയും, എളുപ്പത്തില്‍ പാസാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രായേലിന് യു.എസ് ധനസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ രേഖകള്‍ മുന്നില്‍വെച്ച് ഇസ്രായേലിനുള്ള യു.എസ് ധനസഹായത്തില്‍ ബൈഡന്‍ നിബന്ധന നിശ്ചയിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Related Articles