Current Date

Search
Close this search box.
Search
Close this search box.

യു.എസ് 3000 അധിക സൈന്യത്തെ സൗദിയിലേക്ക് വിന്യസിക്കുന്നു

വാഷിങ്ടണ്‍: സൗദിയുടെ എണ്ണ നിര്‍മാണ കമ്പനിക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി യു.എസ്  3000 അധിക സൈന്യത്തെ സൗദിയില്‍ വിന്യസിക്കുന്നതെന്ന് പെന്റഗണ്‍ വെള്ളിയാഴ്ച വ്യക്തമാക്കി. ആവശ്യമായ സൈനിക ഉപകരണങ്ങളും സൗദിക്ക് നല്‍കുന്നതായിരിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചു. സൗദി ഭരണാധികാരി മഹമ്മദ് ബിന്‍ സല്‍മാന്‍ അധിക സൈനിക സഹായം ആവശ്യപ്പെട്ടതായി യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ആഗോള ഊര്‍ജ കമ്പോളത്തെ പ്രതിസന്ധിയിലാക്കിയ സൗദി എണ്ണ നിര്‍മാണ കമ്പനിക്കെതിരായ ആക്രമണത്തെ തുടര്‍ന്നാണ് യു.എസ് സൈനിക സഹായം സൗദിയിലെത്തുന്നത്. ആക്രമണം സൗദിയുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ പേരില്‍ യു. എസും സൗദി അറേബ്യയും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇറാനെ അപലപിച്ചിരിന്നു. എന്നാല്‍ ഇറാന്‍ അത് നിരസിക്കുകയാണ് ചെയ്തത്.

Related Articles