Current Date

Search
Close this search box.
Search
Close this search box.

യു.എസ് സിറിയയില്‍ ഫോസ്ഫറസ് ബോംബ് വര്‍ഷിച്ചുവെന്ന് റഷ്യ

മോസ്‌കോ: സിറിയയില്‍ അമേരിക്ക ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. സിറിയയിലെ ദേര്‍ അല്‍ സോര്‍ പ്രവിശ്യയിലാണ് ശനിയാഴ്ച യു.എസ് രണ്ട് യുദ്ധ വിമാനങ്ങളിലായി ബോംബ് വര്‍ഷിച്ചതെന്ന് റഷ്യന്‍ സൈന്യം ആരോപിച്ചത്. സിറിയയിലെ ഐ.എസിന്റെ അവസാനത്തെ ശക്തികേന്ദ്രമായ ഹാജിന്‍ ഗ്രാമത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം.

ബോംബിങ്ങില്‍ ഗ്രാമം തകര്‍ന്നിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ലെന്നും റഷ്യന്‍ സൈനിക കേന്ദ്രം അറിയിച്ചു. അതേസമയം, ബോംബിങ് വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ജൂലൈയില്‍ ഐ.എസിനെതിരെ യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും ഐ.എസിനെ രാജ്യത്തു നിന്നും പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ല.

Related Articles