Current Date

Search
Close this search box.
Search
Close this search box.

ലിബിയൻ വിഭാ​ഗങ്ങൾ പരിഹാരം കാണുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്- സ്റ്റെഫാനി വില്യംസ്

ജനീവ: രാജ്യത്തെ വിഭാ​ഗങ്ങൾക്കടിയിൽ നടക്കുന്ന ചർച്ച പൂർണമായ വെടിനിർത്തലിന് കാരണമാകുമെന്ന് നല്ല ശുഭാപ്തിവിശ്വാസമുണ്ടെന്ന് യു.എന്നിന്റെ ലിബിയയിലെ ആക്ടിങ് പ്രതിനിധി. നിലവിലെ ശാന്തമായ അവസ്ഥ നിലനിർത്താനും, സൈനിക നീക്കം ഒഴിവാക്കാനും ഇരു വിഭാ​ഗങ്ങളും ധാരണയിലെത്തിയതായി യു.എന്നിന്റെ ലിബിയയിലെ ആക്ടിങ് പ്രതിനിധി സ്റ്റെഫാനി വില്യംസ് ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഞാൻ തികച്ചും ശുഭാപ്തിവിശ്വാസത്തിലാണ്. ഇവിടെ ​ഗൗരവത്തിന്റെയും പ്രതിബദ്ധതയുടെയും അന്തരീക്ഷമാണുള്ളത്. ലിബിയൻ ജനങ്ങളുടെ ജീവിതത്തെയും ക്ഷേമത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളിലും ഇരു വിഭാ​ഗങ്ങളും ധാരണയിലെത്തിയതായി റിപ്പോർട്ട് ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു- യു.എന്നിന്റെ ലിബിയൻ ദൗത്യത്തിന്റെ തലവൻ സ്റ്റെഫാനി വില്യംസ് പറഞ്ഞു.

ട്രിപോളി ​കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര അം​ഗീകൃത ദേശീയ ഐ​ക്യ സർക്കാർ (Government of National Accord), കിഴക്കൻ മേഖല കേന്ദ്രീകരിച്ചുള്ള ഖലീഫ ഹഫ്തറിന്റെ ലിബിയൻ ദേശീയ സൈന്യം (Libyan National Army) എന്നിങ്ങനെ ഇരുവിഭാ​ഗങ്ങളായി 2014ൽ രാജ്യം വിഭജിക്കപ്പെടുകയായിരുന്നു. ജി.എൻ.എയും, എൽ.എൻ.എയും തമ്മിലെ ഈ ആഴ്ചത്തെ ചർച്ചക്ക് ശേഷം നവംബർ 9ന് തുനീഷ്യയിൽ രാഷ്ട്രീയ ചർച്ച നടക്കുമെന്ന് വില്യംസ് പറഞ്ഞു.

Related Articles