Current Date

Search
Close this search box.
Search
Close this search box.

ലിബിയ: മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിന് ഉത്തരവിട്ട് യു.എന്‍

ട്രിപളി: ലിബിയിലെ സാഹചര്യം ബോധ്യപ്പെടുന്നതിന് ദൗത്യ സംഘത്തെ യു.എന്‍ മനുഷ്യാവാകാശ ഉന്നതവിഭാഗം നിയമിച്ചു. ഈയിടെ രാജ്യത്ത് കണ്ടെത്തിയ കൂട്ടകുഴിമാടങ്ങള്‍ യുദ്ധക്കുറ്റങ്ങളാകാമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരിന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ലിബിയയില്‍ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ അതിക്രമങ്ങളെയും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അപലപിച്ചു. യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാച്ച്‌ലെറ്റ് ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളെ അവസ്ഥ മനനസ്സിലാക്കുന്നതിന് ദൗത്യ സംഘത്തെ അയക്കുന്നതിന് തിങ്കളാഴ്ചഐക്യകണ്‌ഠേന തീരുമാനിക്കുകയും ചെയ്തു.

പ്രധാന എണ്ണ ഉല്‍പാദക രാജ്യമായ ലിബിയ 2011 മുതല്‍ അസ്വസ്ഥതകള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവിലാണ്. നാറ്റോയുടെ പിന്തുണയോടെ നടന്ന വിപ്ലവത്തിലൂടെ നീണ്ടകാലം ലിബിയ ഭരിച്ച  മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

Related Articles