Current Date

Search
Close this search box.
Search
Close this search box.

സിറയന്‍ സഹായം വെട്ടികുറയ്ക്കരുതെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: അടുത്ത ആഴ്ചയിലെ കോണ്‍ഫറന്‍സില്‍ സിറിയന്‍ മാനുഷിക സഹായം വെട്ടികുറയ്ക്കരുതെന്ന് യു.കെയോട് ആവശ്യപ്പെട്ട് യു.എന്‍. ഇത്തരമൊരു നടപടി യുദ്ധ ഭൂമിയായ സിറിയയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. 10 ബില്യണ്‍ ഡോളര്‍ സമാഹിരിക്കുന്നതിനായി സംഘാടകര്‍ കാണുന്ന ഉന്നത ദാതാക്കളുടെ കോണ്‍ഫന്‍സിന് മുന്നോടിയായാണ് സിറയക്കുള്ള സഹായം വെട്ടികുറയ്ക്കാന്‍ മുഖ്യ സഹായ ദാതാക്കളായ യു.കെ തീരുമാനിക്കുന്നത്.

വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മൂന്നാഴ്ചയായി നടന്ന ചര്‍ച്ചയില്‍ 67 ശതമാനം വെട്ടികുറയ്ക്കാനാണ് യു.കെ തീരുമാനിച്ചിരിക്കുന്നത്. തീര്‍ച്ചയായും ദാതാക്കള്‍ സിറിയയെ അവരുടെ പരിഗണനയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട സമയമല്ല -യു.എന്‍ ചീഫ് ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ മാര്‍ക്ക് ലോകൊക്ക് മുന്നറിയിപ്പ് നല്‍കി.

Related Articles