Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിനോട് അലാഅ് അബ്ദുല്‍ ഫത്താഹിനെ മോചിപ്പിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടു

ന്യൂയോര്‍ക്ക്: പ്രമുഖ അഭിഭാഷകനും പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ അലാഅ് അബ്ദുല്‍ ഫത്താഹിനെ ജയില്‍ മോചിതനാക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ് ഈജിപ്തിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഈജിപ്തിലെ തെരുവുകളില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ആയിരക്കണക്കിനു പേരില്‍ അലാഅ് അബ്ദുല്‍ ഫത്താഹും അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

ഈജിപ്തിലെ ഔദ്യോഗിക മന്ത്രാലയം യു.എന്‍ മനുഷ്യാവകാശ ഓഫീസിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം പേരെ വിചാരണ ചെയ്തതായി ഈജിപ്ത് പ്രോസിക്യൂട്ടര്‍ ഓഫീസ് സെപ്തംബര്‍ അവസാനത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ അഴിമതി ഭരണത്തിനെതിരായി തെരുവിലിറങ്ങിയ ജനത്തെ സൈന്യം അറസ്റ്റുചെയ്യുകയായിരുന്നു.

Related Articles