Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്ത് മൂന്നിലൊന്ന് ആളുകള്‍ പട്ടിണിയിലെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: 420 മില്യണ്‍ അറബ് ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകള്‍ മതിയായ ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019-2020 കാലയളവില്‍ അറബ് ലോകത്തെ പോഷകാഹാരക്കുറവ് 4.8 മില്യണില്‍ നിന്ന് 69 മില്യണിലേക്ക് ഉയര്‍ന്നതായി യു.എന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടന (Food and Agriculture Organization) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ജനസംഖ്യയുടെ 16 ശതമാനം വരും.

സംഘര്‍ഷങ്ങള്‍, ദാരിദ്രം, അസമത്വം, കാലാവസ്ഥ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യത, കോവിഡ് -19 മൂലമുണ്ടായ സാമ്പത്തിക തിരിച്ചടി തുടങ്ങിയ വ്യത്യസ്തമായ പ്രതിസന്ധികളും ആഘാതങ്ങളുമാണ് സാഹചര്യം മോശമാക്കിയത്. പോഷകാഹാര തോതിലുള്ള കുറവ് അധികരിച്ചത് എല്ലാ വരുമാന തലങ്ങളിലും ബാധിച്ചുട്ടുണ്ട്; സംഘര്‍ഷ ബാധിത രാഷ്ട്രങ്ങളിലും സംഘര്‍ഷരഹിത രാഷ്ട്രങ്ങളിലും. അതോടൊപ്പം, 2020ല്‍ ഏകദേശം 141 മില്യണ്‍ ആളുകള്‍ക്ക് മതിയായ ഭക്ഷണം ലഭ്യമായില്ല. 2019 മുതല്‍ 10 മില്യണിലധികം ആളുകളുടെ വര്‍ധനവാണ് ഇത് കാണിക്കുന്നത്. കോവിഡ് -19 മറ്റൊരു വലിയ ആഘാതമാണ് കൊണ്ടുവന്നത്. 2019നെ അപേക്ഷിച്ച് 4.8 മില്യണാണ് മേഖലയില്‍ പോഷകാഹാരക്കുറവ് ഉയര്‍ന്നത് -യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles