Current Date

Search
Close this search box.
Search
Close this search box.

ഭാവി ഫലസ്തീനിന്റെ അവിഭാജ്യ ഘടകമാണ് ​ഗസ്സ -യു.എൻ സെക്രട്ടറി ജനറൽ

​ഗസ്സ സിറ്റി: 11 ദിവസത്തെ ഏറ്റുമുട്ടലിനൊടുവിൽ ​ഗസ്സയിൽ സമാധാനം പുലരുകയാണ്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേൽ-ഫലസ്തീൻ വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ യാഥാർഥ്യമായിരിക്കുന്നു. ഗസ്സയിലെയും ഫലസ്തീൻ പ്രദേശങ്ങളിലെയും തെരുവുകളിൽ ആയിരങ്ങൾ കൊടികളുയർത്തി വെടിനിർത്തൽ ആഘോഷിക്കുകയാണ്. അതേസമയം, പിന്തുണയുമായി രാഷ്ട്രങ്ങൾ രം​ഗത്തുവന്നിരിക്കുന്നു. മെയ് 10ന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ 65 കുട്ടികൾ ഉൾപ്പെടെ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ ഭാ​ഗത്തുനിന്ന് രണ്ട് കുട്ടികളുൾപ്പെടെ 12 പേരും കൊല്ലപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് അപ്പുറമായി ഇസ്രായേൽ-ഫലസ്തീൻ നേതൃത്വങ്ങൾക്ക് സംഘട്ടനത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിന് ഗൗരവതരമായ ചർച്ചക്ക് തുടക്കം കുറിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ ഊന്നിപറയുന്നു. ഭാവി ഫലസ്തീൻ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ് ​ഗസ്സ. വിഭാ​ഗീയത അവസാനിപ്പിക്കുന്ന യഥാർഥ ദേശീയ സഹരകരണം കൊണ്ടുവരുന്ന ഒരു ശ്രമവും വേണ്ടന്നുവയ്ക്കരുത് -യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് പറഞ്ഞു.

യു.എന്നുമായും ഇതര അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്ന് ​അടിയന്തര മാനുഷിക സഹായം നൽകുന്നതിനും, ​ഗസ്സയിലെ ജനങ്ങൾക്കും ​ഗസ്സയുടെ പുനർനിർമാണത്തിനും അന്താരാഷ്ട്ര പിന്തുണ ലഭ്യമാക്കുന്നതിനും പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിബദ്ധരാണ്. സമാധാനമായും സുരക്ഷിതമായും ഫലസ്തീനികൾക്കും ഇസ്രായേലുകാർക്കും ഒരുപോലെ ജീവിക്കാനും, സ്വാതന്ത്ര്യം, സമൃദ്ധി, ജനാധിപത്യം എന്നിവ തുല്യ അളവിൽ അനുഭിവിക്കാനും അർഹതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു -യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

പൂർണ സന്തോഷത്തോടെ, പ്രസിഡന്റ് ബൈഡന്റെ ഫോൺ കോൾ ഞാൻ സ്വീകരിച്ചു. ഇസ്രായേലിനും ഫലസ്തീനുമിടയിൽ നിലവിലെ സംഘർഷം അവസാനിപ്പിക്കുന്ന പദ്ധതിയെ സംബന്ധിച്ച് ഞങ്ങൾ അഭിപ്രായം കൈമാറി. എല്ലാ കക്ഷികൾക്കുമിടയിലെ സംഘർഷം നയതന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചായിരുന്നു ഞങ്ങളുടെ വീക്ഷണം -ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി പറഞ്ഞു.

Related Articles