Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനികള്‍ മരണത്തിന്റെ വക്കില്‍; മുന്നറിയിപ്പുമായി യു.എന്‍

കാബൂള്‍: രാജ്യത്തെ മില്യണ്‍കണക്കിന് വരുന്ന ജനം മരണത്തിന്റെ വക്കിലാണെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. യു.എന്നിന്റെ അഞ്ച് ബില്യണ്‍ ഡോളറിന്റെ മാനുഷിക അപേക്ഷക്ക് ധനസഹായം നല്‍കാനും, അഫ്ഗാനിസ്ഥാന്റെ മരവിപ്പിച്ച സമ്പത്ത് വിട്ടുനല്‍കാനും, സാമ്പത്തിക-സാമൂഹിക തകര്‍ച്ച തടയാന്‍ ബാങ്കിങ് സംവിധാനം ആരംഭിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് യു.എന്‍ ആവശ്യപ്പെട്ടു.

തണുത്ത കാലാവസ്ഥയും, മരവിപ്പിച്ച സ്വത്തുക്കളും അഫ്ഗാന്‍ ജനതയുടെ നാശത്തിന് ഒരുപോലെ കാരണമാകുന്നു. ജീവനും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കുന്നതിന് സമ്പത്ത് ഉപയോഗിക്കുന്നത് തടയുന്ന നിയമങ്ങളും വ്യവസ്ഥകളും ഈ അടിയന്തര സാഹചര്യത്തില്‍ നിര്‍ത്തിവെക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

20 വര്‍ഷത്തിന് ശേഷം നാറ്റോ, യു.എസ് സേനയുടെ അഫ്ഗാന്‍ പിന്മാറ്റത്തെ തുടര്‍ന്ന് ആഗസ്റ്റ് മധ്യത്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുക്കുമ്പോള്‍ സഹായത്തെ ആശ്രയിച്ചുള്ള രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles