Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കുടിയൊഴിപ്പിക്കല്‍ ഇസ്രായേല്‍ നിര്‍ത്തിവെക്കണം: യു.എന്‍

ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ വീടുകള്‍ ഒഴിപ്പിക്കുന്നത് ഇസ്രായേല്‍ അധികൃതര്‍ നിര്‍ത്തിവെക്കണമെന്ന് യു.എന്‍. കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹിന് സമീപം 70 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ നിന്ന് ഒഴിയാന്‍ ഇസ്രായേല്‍ ഉത്തരവിട്ട ഫലസ്തീന്‍ കുടുംബവുമായി യു.എന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജറിക് പറഞ്ഞു.

കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹിലെ സാഹചര്യവും, ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കാനുള്ള സാധ്യതയും ഞങ്ങള്‍ സൂക്ഷ്മമായ നിരീക്ഷിക്കുകയാണെന്ന് സ്റ്റെഫാന്‍ ഡുജറിക് പറഞ്ഞു.

സംഘര്‍ഷം ഉണ്ടാകാതിരിക്കാനും നിയന്ത്രണവും ശാന്തതയും നിലനിര്‍ത്താനും ഇത് വളരെ പ്രധാനമാണ്. ഫലസ്തീനികളുടെ വീടുകള്‍ പൊളിക്കുന്ന നയം അവസാനിപ്പിക്കാനും, ശൈഖ് ജര്‍റാഹിലെയും വെസ്റ്റ് ബാങ്കിലെ മറ്റ് സ്ഥലങ്ങളിലെയും കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കാനും ഞങ്ങള്‍ ഇസ്രായേല്‍ അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നു -ഡുജറിക് കൂട്ടിച്ചേര്‍ത്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles