Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ കൂട്ടമായി ഇസ്ലാം സ്വീകരിക്കുന്നവരുടെ സന്തോഷം പങ്കുവെച്ച് ഡോ. ഉമര്‍ സുലൈമാന്‍

ടെക്‌സാസ്: പുണ്യറമദാനില്‍ ഇസ്ലാമിലേക്ക് കടന്നുവരുന്നവരെക്കുറിച്ച് സന്തോഷം പങ്കുവെച്ച് ആഗോള ഇസ്ലാമിക പണ്ഡിതനും ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. ഉമര്‍ സുലൈമാന്‍. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് അദ്ദേഹം റമദാനിലെ അവസാനത്തെ പത്തില്‍ ഇസ്ലാം ആശ്ലേഷിച്ചവരെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

യു.എസിലെ ടെക്‌സാസിലെ വാലി റാഞ്ച് ഇസ്ലാമിക് സെന്ററില്‍ വെച്ച് കഴിഞ്ഞ ദിവസം ഇസ്ലാം സ്വീകരിച്ച ആഫ്രിക്കന്‍ വംശജന്‍ സഹോദരന്‍ ഡേവിഡിന്റെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.

‘കഴിഞ്ഞ ദിവസം രാത്രി സഹോദരന്‍ ഡേവിഡിനെ ഇസ്ലാമിലേക്ക് സ്വാഗതം ചെയ്തു. വാലി റാഞ്ച് ഇസ്ലാമിക് സെന്ററില്‍ റമദാനിലെ രാത്രികളില്‍ നമ്മള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ചിലര്‍ സുഹൃത്തുക്കള്‍ മുഖേനയോ മസ്ജിദുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയോ കടന്നു വന്നവരാണ്, ചിലര്‍ ‘യഖീനി’ലെ ഞങ്ങളുടെ ഓണ്‍ലൈന്‍ ഉള്ളടക്കത്തിലൂടെയും മറ്റു ചിലര്‍ സമഗ്ര പഠനത്തിലൂടെയും വിശ്വാസത്തിന്റെയും യാത്രയിലൂടെ കടന്നുവന്നവരാണ്.

എന്നാല്‍ ഈ സമയങ്ങളില്‍, പ്രത്യേകിച്ചും റമദാനിലെ അവസാനത്തെ അനുഗ്രഹീതമായ 10 രാത്രികളില്‍ ആദ്യത്തേതില്‍ തന്നെ നിരവധി ആളുകള്‍ അവരുടെ ലക്ഷ്യവും ഹിദായതും കണ്ടെത്തുന്നത് മനോഹരമായ കാഴ്ചയാണ്. അള്ളാഹു അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, അവര്‍ക്ക് നല്ലൊരു കുടുംബവും സമൂഹവും ആയിതീരാന്‍ അല്ലാഹു നമ്മെ അനുവദിക്കട്ടെ. -ആമീന്‍’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ആരാണ് ഡോ. ഉമര്‍ സുലൈമാന്‍ ?

21ാം നൂറ്റാണ്ടിലെ ലോകത്തെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്‍മാരില്‍ ഒരാളാണ് ഡോ: ഒമര്‍ സുലൈമാന്‍. സാധാരണക്കാര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിയും ഇസ്ലാം വിമര്‍ശനങ്ങളുടെ മുനയൊടിച്ചും വളരെ അപ്‌ഡേറ്റഡായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഉമര്‍ സുലൈമാന്‍. ഒരു സമ്പൂര്‍ണ്ണ ഇസ്ലാമിക സംവിധാനമായ ഉമര്‍ സുലൈമാന്റെ നേതൃത്വത്തില്‍ ‘യഖീന്‍’ എന്ന ഓണ്‍ലൈന്‍ സംരംഭവത്തിന്റെ സ്ഥാപകനും പ്രസിഡന്റുമാണ്.

യൂട്യൂബിലും ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി വിവിധ പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിലും വലിയ ഫോളോവേഴ്‌സുള്ള ഇസ്ലാമിക് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് ഉമര്‍ സുലൈമാന്‍. ടെക്‌സാസിലെ Southern Methodist സര്‍വകലാശാലയില്‍ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസറായും സേവനമനുഷ്ടിക്കുന്നു.

1986-ല്‍ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റില്‍ ന്യൂ ഓര്‍ലിയന്‍സ് നഗരത്തിലെ ഫലസ്തീന്‍ കണ്ണിയുള്ള കുടുംബത്തിലാണ് ജനനം. അക്കൗണ്ടിങ്ങിലും ഇസ്ലാമിക് ലോയിലും ബിരുദവും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ ഹിസ്റ്ററിയിലും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുകയും മലേഷ്യയിലെ ഇസ്ലാമിക് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി പഠനം പൂര്‍ത്തീകരിക്കുകയും ചെയ്തു.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles