Current Date

Search
Close this search box.
Search
Close this search box.

ചൈനീസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി യു.എ.ഇ

അബൂദബി: ചൈനീസ് എല്‍-15 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി യു.എ.ഇ. യമനിലെ ഹൂതികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

12 എല്‍-15 ട്രയിനിങ്, ലൈറ്റ് കോമ്പാറ്റ് യുദ്ധവിമാനങ്ങളും, സമാന ഗണത്തിലുള്ള അധിക 36 ജെറ്റുകളും വാങ്ങുന്നതിന് സി.എ.ടി.ഐ.സിയുമായി (China National Aero-Technology Import & Export Corporation) കരാര്‍ ഒപ്പുവെക്കാന്‍ ഉദ്ദേശിക്കുന്നതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യൂ.എ.എം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുമായുള്ള ഞങ്ങളുടെ ചര്‍ച്ച അവസാന ഘട്ടത്തിലെത്തി. അവസാന കരാര്‍ ഉടനെ ഒപ്പുവെക്കുമെന്ന് താവാസുന്‍ ഇക്കണോമിക് കൗണ്‍സില്‍ സി.ഇ.ഒ താരിഖ് അല്‍ഹുസൈന്‍ പറഞ്ഞു.

യു.എ.ഇ വ്യോമസേന പ്രധാനമായും അമേരിക്കന്‍ നിര്‍മിത എഫ്-16നും, ഫ്രഞ്ച് നിര്‍മിത മിറാജ് യുദ്ധവിമാനങ്ങളുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഉത്തരവ് നല്‍കിയിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles