Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ ഏറ്റവും വലിയ റോക്കറ്റ് ലോഞ്ചര്‍ യു.എ.ഇ സ്വന്തമാക്കി

അങ്കാറ: തുര്‍ക്കി നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ റോക്കറ്റ് വിക്ഷേപിണി യു.എ.ഇ സ്വന്തമാക്കി. തുര്‍ക്കിയുടെ ആയുധ നിര്‍മാതാക്കളായ ‘റോക്റ്റ്‌സാന്‍’ ആണ് ലോകത്തെ ഏറ്റവും വലുതും ശക്തമായതുമായ പീരങ്കി നിര്‍മിച്ചത്. യു.എ.ഇയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു തുര്‍ക്കി അത്യാധുനിക പീരങ്കി നിര്‍മിച്ചത്.
തുര്‍ക്കി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2013ല്‍ അബൂദബിയില്‍ നടന്ന അന്താരാഷ്ട്ര ഡിഫന്‍സ് എക്‌സിബിഷനിലാണ് ‘ജൊബാരിയ’ എന്ന പേരു നല്‍കിയ ഈ റോക്കറ്റ് ലോഞ്ചര്‍ തുര്‍ക്കി ആദ്യമായി അവതരിപ്പിച്ചത്. ഒരേസമയം 60 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുണ്ട് നാലു റോക്കറ്റ് ലോഞ്ചറുകളടങ്ങിയ ജൊബാരിയ. 2018ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട് തുര്‍ക്കിയുടെ ഈ റോക്കറ്റ് ലോഞ്ചര്‍.

Related Articles