Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി കറന്‍സി റെക്കോഡ് ഇടിവിലേക്ക്

അങ്കാറ: രാജ്യത്തെ കറന്‍സിയുടെ മൂല്യത്തില്‍ വലിയ ഇടിവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. യു.എസ് ഡോളറിനെതിരെ തുര്‍ക്കി ലിറ 12.49 എന്ന ഏറ്റവും വലിയ താഴ്ന്ന നിലയിലെത്തിയിരിക്കുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പലിശ നിരക്ക് കുറച്ചതിന് ശേഷമാണിത്. തുര്‍ക്കി കറന്‍സിയില്‍ ചൊവ്വാഴ്ച എട്ട് ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്ചയുടെ തുടക്കം മുതല്‍ ഏകദേശം 20 ശതമാനം ഇടിവ് ഉള്‍പ്പെടെ, ഈ വര്‍ഷം ലിറയുടെ 40 ശതമാനം മൂല്യമാണ് കുറഞ്ഞത്. യൂറോക്കെതിരെ തുര്‍ക്കി ലിറ 13.4035 എന്ന റെക്കോഡിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കുറഞ്ഞ പലിശ നിരക്ക് സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുമെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉര്‍ദുഗാന്‍ തിങ്കളാഴ്ച തലസ്ഥാനമായ അങ്കാറയില്‍ വ്യക്തമാക്കിയിരുന്നു.

പണപ്പെരുപ്പം 20 ശതമാനത്തോളം ഉയരുകയും, കറന്‍സിയുടെ മൂല്യത്തകര്‍ച്ച വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും, കയറ്റുമതി, നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ശക്തമായ ലഘൂകരണ ഇടപെടലുകളില്‍ ഭാഗമാഭാക്കാവാന്‍ സെന്‍ട്രല്‍ ബാങ്കിന്മേല്‍ ഉര്‍ദുഗാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഉയര്‍ന്ന പലിശ നിരക്ക് ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles