Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ നിന്ന് സിറിയന്‍ സൈന്യത്തെ പുറത്താക്കുന്നതില്‍ ഒരടി പിന്നോട്ടില്ല- തുര്‍ക്കി

അങ്കാറ: ഇദ്‌ലിബിലെ സിറിയന്‍ സൈന്യത്തെ പുറത്താക്കുന്ന കാര്യത്തില്‍ ഒരടി പിന്നോട്ടില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബി ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ സിറിയയുടെ വടക്കുപടിഞ്ഞാറ് ഇദ്‌ലിബ് മേഖലയിലെ സൈനിക നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് സിറിയന്‍ സൈന്യത്തെ തുരത്തുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ തങ്ങളുടെ സൈനിക നിരീക്ഷണ കേന്ദ്രം ചുറ്റുമുള്ള സിറിയന്‍ സൈന്യത്തില്‍നിന്നും സ്വതന്ത്രമാക്കുന്നതിനായി തയാറെടുത്തുവരികയാണ്- ഉര്‍ദുഗാന്‍ പറഞ്ഞു.

ഈ പ്രദേശത്തെ വ്യോമാതിര്‍ത്തി റഷ്യയുടെ നിയന്ത്രിണത്തിലാണ്. നൂറുകണക്കിന് സിവിലയന്മാരെ കൊലപ്പെടുത്തുകയും, ഏകദേശം പത്ത് ലക്ഷത്തോളം പേരെ കടുത്ത ശൈത്യ സമയത്ത് നാടുകടത്തുകയും ചെയ്ത സിറിയന്‍ സൈന്യത്തിന്റെ ഒരു മാസത്തോളമായുള്ള ആക്രമണത്തെ പിന്തുണച്ച് തുര്‍ക്കി സംരക്ഷണമുള്ള വിമതരെ ദിനേന ബോംബിട്ട് കൊന്നൊടുക്കുകയാണ് റഷ്യ.

Related Articles