Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തുമായി ബന്ധം പുനഃസ്ഥാപിച്ച് തുര്‍ക്കി

അങ്കാറ: അയല്‍രാജ്യങ്ങളിലെ അറബ് രാഷ്ടങ്ങള്‍ക്കും തുര്‍ക്കിക്കുമിടയില്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈജിപ്ത്, തുര്‍ക്കി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയാണ്. ശത്രുതയുടെയും പരസ്പര വിശ്വാസമില്ലായ്മയുടെയും പത്ത് വര്‍ഷത്തിന് ശേഷം ഇരുരാഷ്ട്രങ്ങളും ബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ഉപവിദേശകാര്യ മന്ത്രി തലത്തിലുള്ള തുര്‍ക്കിയുടെ കൂടിക്കാഴ്ച ഈജിപ്തിനും തുര്‍ക്കിക്കുമടയിലെ രണ്ടാം ഘട്ട ചര്‍ച്ചയാണ്. 2013ന് ശേഷം ഇരുരാഷ്ട്രങ്ങള്‍ക്കിടയില്‍ ആദ്യത്തെ ഉന്നതതല ചര്‍ച്ച മെയ് മാസത്തില്‍ കൈറോ ഉച്ചകോടിയില്‍ നടന്നിരുന്നു.

2011ലെ അറബ് വസന്തിന്റെ ഭാഗമായി അറബ് രാഷ്ട്രങ്ങളും തുര്‍ക്കിയും തമ്മില്‍ മുറിഞ്ഞുപോയ ബന്ധം രാഷ്ട്രങ്ങള്‍ക്കിടയില്‍ പുനഃസ്ഥാപിക്കപ്പെടുകയാണ്. മിഡില്‍ ഈസ്റ്റിലിലും ഉത്തരാഫ്രിക്കയിലും ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന ഏകാധിപതികളെ അധികാരത്തില്‍ നിന്ന് ഭ്രഷ്ടരാക്കിയ ഭരണകൂട വിരുദ്ധ പ്രസ്ഥാനമായിരുന്നു അറബ് വസന്തം.

മുസ്‌ലിം ബ്രദര്‍ഹുഡിനോട് അടുത്തുനില്‍ക്കുന്ന വിഭാഗങ്ങളെ പിന്തുണച്ചിരുന്ന തുര്‍ക്കി മേഖലയില്‍ സുപ്രധാന പങ്കാളിത്തം പിടിച്ചെടുക്കാനുള്ള അവസരമായും, ജനകീയ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരണത്തിന് അറബ് ഭരണവ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, ഇതിനെ പിന്തുണച്ചവരില്‍ ഒരുപാട് പേര്‍ തിരിച്ചടികള്‍ നേരിടുകയും തുര്‍ക്കി ഒറ്റപ്പെടുകയും ചെയ്തു.

Related Articles