Current Date

Search
Close this search box.
Search
Close this search box.

റമദാന്‍ കഴിയുന്നതുവരെ അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്ലെന്ന് തുര്‍ക്കി

അങ്കാറ: വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന ഇസ്താംബൂളിലെ അഫ്ഗാന്‍ സമാധാന കോണ്‍ഫറന്‍സ് മുസ്‌ലിം പുണ്യമാസമായ റമദാന്‍ അവസാനിക്കുന്നതുവരെ മാറ്റിവെക്കുകയാണെന്ന് തുര്‍ക്കി. ഇത് മാറ്റിവെക്കുന്നതാണ് പ്രയോജനപ്രദമെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. ഖത്തര്‍, യു.എന്‍, യു.എസുമായി അഭിപ്രായം തേടുകയും, റമദാന്‍, ഈദ് ആഘോഷത്തിന് ശേഷം നടത്താന്‍ തീരുമാനിക്കുകയും ചെയ്തതായി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാബിര്‍തുര്‍ക്ക് വാര്‍ത്താ ചാനിലോനോട് ചൊവ്വാഴ്ച പറഞ്ഞു.

അഫ്ഗാനില്‍ നിന്ന് സൈന്യം പിന്‍വാങ്ങുമെന്ന യു.എസിന്റെ അടുത്തിടെയുള്ള തീരുമാനത്തിന് ശേഷം ധൃതി കാണിക്കേണ്ട കാര്യമില്ലെന്നും കാവുസൊഗ്ലു കൂട്ടിച്ചേര്‍ത്തു. അക്രമം വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമായി കാണുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഏപ്രില്‍ 24 മുതല്‍ മെയ് നാല് വരെ നടക്കേണ്ടതായിരുന്നു. മുഴുവന്‍ സൈന്യവും അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുന്നതുവരെ അഫ്ഗാന്‍ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് താലിബാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Related Articles