Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നു

അങ്കാറ: വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി സൈനിക നടപടികള്‍ക്ക് വ്യോമാക്രമണത്തോടെ തുടക്കം കുറിച്ചു. അതിര്‍ത്തിയിലുളള കുര്‍ദ് സേനയെ ഇല്ലായ്മ ചെയ്ത് സമാധാന മേഖല സ്ഥാപിക്കാനും സിറിയന്‍ അഭയാര്‍ഥികള്‍ക്ക് തിരച്ചുവരാനുളള സാഹചര്യവുമാണ് തുര്‍ക്കി ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് പ്രസിഡന്റെ ഉര്‍ദുഗാന്‍ വ്യക്തമാക്കി.

യു.എസ് സ്‌റ്റൈറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സിറിയയിലെ സൈനിക നടപടിയെ കുറിച്ച് ‘തെറ്റായ രീതിയെന്നാണ്’ പി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തുര്‍ക്കി സേനയും കുര്‍ദ് തീവ്രവാദികളും തമ്മില്‍ സിറിയന്‍ അതിര്‍ത്തിയില്‍ ശക്തമായ പോരാട്ടം നടക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles