Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ കുടിയേറ്റ ഭാരം വഹിക്കാനാവില്ല -തുര്‍ക്കി വിദേശകാര്യ മന്ത്രി

അങ്കാറ: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പുതിയ കുടിയേറ്റ തരംഗത്തിന്റെ ഭാരം രാജ്യത്തിന് വഹിക്കാനാവില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസോഗ്ലു. ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടുക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് ശേഷം പുതിയ കുടിയേറ്റ തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ പ്രതികരിച്ചിരിക്കുന്നത്.

തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം, കുടയേറ്റവുമായി ബന്ധപ്പെട്ട ധാര്‍മികവും മാനുഷികവുമായ ഉത്തരവാദിത്തങ്ങള്‍ ഞങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിച്ചിട്ടുണ്ട് -ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ കാവുസോഗ്ലു ഞായറാഴ്ച പറഞ്ഞു. അധിക അഭയാര്‍ഥി ഭാരം വഹിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിലെ സംഭവങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ 2015ലെ അഭയാര്‍ഥി പ്രതിസന്ധിയുടെ ആവര്‍ത്തനത്തിന്റെ ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ യുദ്ധവും ദാരിദ്രവും കാരണമായി ഏകദേശം ഒരു ദശലക്ഷം ആളുകളാണ് വടക്കന്‍ സമ്പന്ന രാഷ്ട്രങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്ക് പ്രവേശിച്ചത്. അഭയാര്‍ഥി പ്രവാഹം തടയുന്നതിന് യൂറോപ്യന്‍ യൂണിയന്‍ 2016ല്‍ തുര്‍ക്കിയുമായി കരാറിലെത്തി. കരാര്‍ പ്രകാരം യുദ്ധത്തില്‍ നിന്ന് പലായം ചെയ്ത സിറിയക്കാരെ സ്വീകരിക്കുന്നതിന് തുര്‍ക്കി ബില്യണ്‍കണക്കിന് യൂറോയാണ് നല്‍കിയത്. നിലവില്‍ തുര്‍ക്കിയില്‍ 3.7 മില്യണ്‍ സിറിയന്‍ അഭയാര്‍ഥികളുണ്ട്.

Related Articles