Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയും കുര്‍ദുകളും യുദ്ധം ആഗ്രഹിക്കുന്നു- ഡൊണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: തുര്‍ക്കി നേതൃത്വവും കുര്‍ദ് പോരാളികളും യുദ്ധം ആഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ഫോണില്‍ സംഭാഷണം നടത്തിയ ശേഷമാണ് വടക്കുകിഴക്കന്‍ സിറിയയിലെ സൈനിക നടപടി അവസാനിപ്പിക്കാന്‍ തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ ദിവസം സിറിയന്‍ അതിര്‍ത്തി വിഷയത്തില്‍ തുര്‍ക്കി യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് അമേരിക്കയുമായി ധാരണയിലെത്തിയിരുന്നു.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സിറിയന്‍ അതിര്‍ത്തി വിഷയത്തില്‍ തലസ്ഥാനമായ അങ്കാറയില്‍ വെച്ച് വ്യാഴായ്ച സംസാരിക്കുകയും താല്‍ക്കാലികമായി സൈനിക നടപടി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒക്ടോബര്‍ ഒമ്പതിനാണ് തുര്‍ക്കി വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദുകള്‍ക്കെതിരായി സൈനിക നടപടിക്ക് ആഹ്വാനം ചെയ്യുന്നത്.

Related Articles