Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

തൂനിസ്: പ്രസിഡന്റ് ഖൈസ് സഈദ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍ (Tunisian General Labour Union). പ്രസിഡന്റിന് വിശാലമായ അധികാരങ്ങള്‍ നല്‍കുകയും മറ്റ് ബോഡികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന നിര്‍ദിഷ്ട ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍ ശനിയാഴ്ച പറഞ്ഞു. ഖൈസ് സഈദ് നിര്‍ദേശിച്ച ഭരണഘടനയില്‍ തങ്ങളുടെ അംഗങ്ങള്‍ വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുമെന്ന് ദശലക്ഷത്തിലധികം അംഗങ്ങളുള്ള യൂണിയന്‍ വ്യക്തമാക്കി. ജൂലൈ 25ന് നടക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ വോട്ടര്‍മാര്‍ നിര്‍ദിഷ്ട ഭരണഘടനക്ക് അംഗീകാരം നല്‍കണമോയെന്ന് തീരുമാനിക്കും.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles