Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: അന്നഹ്ദ ആസ്ഥാനത്ത് റെയ്ഡ്, റാഷിദ് ഗനൂഷിയെ അറസ്റ്റ് ചെയ്തു

തൂനിസ്: തുനീഷ്യയിലെ പ്രതിപക്ഷ നേതാവ് റാഷിദ് ഗനൂഷിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഗനൂഷിയുടെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസറ്റ്. പൊലിസ് ഗനൂഷിയെ അജ്ഞാത സ്ഥലത്തേക്കാണ് കൊണ്ടുപോയതെന്ന് അന്നഹ്ദ പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ അന്നഹ്ദയുടെ ആസ്ഥാനത്ത് പൊലിസ് റെയ്ഡ് നടത്തുകയും ചെയ്തു.

തുനീഷ്യന്‍ പ്രസിഡന്റ് ഖഈസ് സഈദിനെ വിമര്‍ശിക്കുന്ന നിരവധി പ്രമുഖരെ നേരത്തെയും തുനീഷ്യന്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗനൂഷിക്കെതിരെ ഭരണകൂടം നേരത്തെയും വിവിധ കേസുകള്‍ ചുമത്തിയിരുന്നു.

‘പ്രചോധനകരമായ പ്രസ്താവനകള്‍’ കാരണമാണ് ഗനൂഷിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതെന്നാണ് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കേസ് അന്വേഷിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ വീട് പരിശോധിക്കുകയും കസ്റ്റഡിയിലെടുത്തതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനം പ്രോസിക്യൂട്ടറുടേതാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അന്നഹ്ദയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഗനൂഷി കഴിഞ്ഞ ഒരു വര്‍ഷമായി ജുഡീഷ്യല്‍ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്.

തുനീഷ്യയിലെ ഏകാധിപത്യ ഭരണം നടത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ 2011ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം തുനീഷ്യക്കാര്‍ക്ക് രാജ്യം വിട്ട് ഐഎസിലും (ഐഎസ്‌ഐഎസ്) മറ്റ് സായുധ ഗ്രൂപ്പുകളിലും ചേരാന്‍ സാമ്പത്തികമായി സഹായിച്ചുവെന്നതടക്കമുള്ള വ്യാജ ആരോപണങ്ങളാണ് ഗനൂഷിക്കും പാര്‍ട്ടിക്കുമെതിരെയുള്ളത്. ഗനൂഷിയും പാര്‍ട്ടിയും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ സമാനമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്നഹ്ദയുടെ വൈസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ അലി ലറായെദിനെയും കസ്റ്റഡിയിലെടുത്തിരുന്നു. 81കാരനായ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു, എന്നാല്‍ തിങ്കളാഴ്ചത്തെ ഗനീഷിക്കെതിരായ നടപടി കൂടുതല്‍ ഗുരുതരമായ നടപടിയെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും അന്നഹ്ദയും വിശേഷിപ്പിച്ചത്.

 

ആരാണ് റാഷിദ് ഗനൂഷി ?

റാശിദുൽ ഗന്നൂശി

 

Related Articles