ഇസ്ലാമിക പണ്ഡിതനും ദാർശനികനും. തുനീഷ്യയിലെ ഇസ്ലാമിക പ്രസ്ഥാന മായ അന്നഹ്ദയുടെ സ്ഥാപകൻ. തെക്കൻ തുനീഷ്യയിലെ ഹാമഗ്രാമത്തിൽ 1941-ൽ ജനിച്ചു. സൈത്തൂന യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തശേഷം 1964-ൽ ഈജിപ്തിലെ കൈറോ യൂണിവേഴ്സിറ്റിയിൽ അഗ്രികൾച്ചർ വിഭാഗത്തിൽ പഠനം തുടർന്നു. അക്കാലത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുന്നാസിറും തുനീഷ്യൻ പ്രസിഡന്റ് ഹബീബ് ബുർ ഗീബയും തമ്മിലുള്ള ബന്ധം മോശമായ തിനെത്തുടർന്ന് ഈജിപ്തിൽ നിന്ന് പുറത്താക്കപ്പെട്ട് സിറിയയിലെത്തി ഡമസ്കസ് യൂണിവേഴ്സിറ്റിയിൽ തത്ത്വശാസ്ത്രപഠനത്തിന് ചേർന്നു. ഡമസ്കസിലായിരിക്കെ അദ്ദേഹം കുറഞ്ഞകാലം യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചി രുന്നു. താമസിയാതെ മതധാരയിൽ തന്നെ തിരിച്ചെത്തി. പഠനത്തിനു വേണ്ടി ഫാൻ സിലെ സൊർബോൺ യൂണിവേഴ്സിറ്റിയിൽ ഒരു വർഷം ചെലവഴിച്ചു. പിന്നെ തുനീഷ്യയിൽ തിരിച്ചെത്തി. ഇങ്ങനെ തിരിച്ചെത്തിയ ഒരു സംഘം ചെറുപ്പക്കാരെ സംഘടിപ്പിച്ച് പിൽക്കാലത്ത് അന്നഹ്ദ എന്ന പേരിലറിയപ്പെട്ട ഇസ്ലമിക പ്രസ്ഥാ നത്തിന് രൂപം നൽകി. രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ ഇസ്ലാമികാദർശ ത്തിന്റെ അടിത്തറയിൽ മാറ്റിപ്പണിയണമെന്നായിരുന്നു ഗന്നൂശിയുടെ ആഹ്വാനം.
തുനീഷ്യയിലെ ഏകാധിപതി ബുർഗീബ 1981-ൽ അദ്ദേഹത്തെ 11 വർഷത്തെ തടവിന് ശിക്ഷിച്ചു. 1987-ൽ തടവ് ജീവപര്യന്തമാക്കി മാറ്റി. 1988-ൽ ജയിൽ മോചിതനായ തിനെത്തുടർന്ന് യൂറോപ്പിൽ രാഷ്ട്രീയാഭയം തേടി. അറബ് വസന്തത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി തന്റെ പാർട്ടിയെ തുനൂഷ്യയിൽ അധികാരത്തിലെത്തി ക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നാഗരികതയിലേക്കുള്ള നമ്മുടെ വഴി, നാമും പാശ്ചാത്യരും, വിയോജിപ്പിനുള്ള അവകാശവും ഐക്യം എന്ന ബാധ്യതയും, ഫലസ്തീൻ പ്രശ്നം വഴിത്തിരിവിൽ, സ്ത്രീ ഖുർആനിലും മുസ്ലിം ജീവിതത്തി ലും, ഇസ്ലാമിക രാഷ്ട്രത്തിൽ പൗരന്റെ അവകാശങ്ങൾ, ഇസ്ലാമിക രാഷ്ട്ര ത്തിലെ പൊതു സ്വാതന്ത്ര്യം, ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിലെ ഖദ്ർ, മതേതരത്വവും പൊതു സമൂഹവും ഒരു താരതമ്യം, ഇസ്ലാമിക പ്രസ്ഥാനവും മാറ്റവും, തുനീഷ്യയിലെ ഇസ്ലാമിക പ്രാസ്ഥാനികാനുഭവങ്ങൾ എന്നിവയാണ് ഗന്നൂശിയുടെ പുസ്തകങ്ങൾ.