Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റിനെതിരെ സഖ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

തൂനിസ്: പ്രസിഡന്റ് ഖൈസ് സഈദിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം ചെറുക്കുന്നതിന് നാല് രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യം പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് കറന്റ് പാര്‍ട്ടി, അത്താക്കത്തുല്‍, റിപ്പബ്ലിക്ക് പാര്‍ട്ടി, ആഫാഖ് തൂനിസ് തുടങ്ങിയ പാര്‍ട്ടികള്‍ സഖ്യ രൂപീകരിക്കുന്നതിനെ സംബന്ധിച്ച് ചൊവ്വാഴ്ച പത്ര സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു.

അധികാരം കുത്തകവത്കരിക്കുന്നതിലെ പ്രതിഷേധം പ്രകടിപ്പിക്കലാണ് സഖ്യം ലക്ഷ്യംവെക്കുന്നതെന്ന് ഡെമോക്രാറ്റിക് കറന്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗാസി അശ്ശവാശി പറഞ്ഞു. രാജ്യത്തെ തകര്‍ക്കുകയും ജനാധിപത്യ പരിവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന അപകടരമായ ഘട്ടത്തിനാണ് തുനീഷ്യ സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരവിലൂടെ പ്രസിഡന്റ് ഖൈസ് സഈദ് ബുധനാഴ്ച ഭരണം നിലനിര്‍ത്തുന്നതിന് അധികാരം നേടിയെടുത്തിരുന്നു. പ്രസിഡന്റ് രാജ്യത്തെ പ്രധാനമന്ത്രിയെ പുറത്താക്കുകയും, പാര്‍ലമെന്റ് പിരിച്ചുവിടുകയും, കാര്യനിര്‍വഹണാധികാരം ഏറ്റെടുക്കുകയും ചെയ്ത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണിത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles