Current Date

Search
Close this search box.
Search
Close this search box.

അനന്തരാവകാശ നിയമം: തുനീഷ്യയിലെ വിവാദ ബില്ലിനെ എതിര്‍ത്ത് അന്നഹ്ദ

തൂനിസ്: തുനീഷ്യയില്‍ അനന്തരാവകാശ നിയമത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സമത്വം നല്‍കുന്ന നിയമത്തെ എതിര്‍ത്ത് അന്നഹ്ദ പാര്‍ട്ടി രംഗത്ത്. തുനീഷ്യന്‍ പ്രസിഡന്റ് ബെജി കെയ്ഡ് സെബ്‌സിയുടെ പിന്തുണയോടുകൂടിയാണ് രാജ്യത്ത് ബില്‍ പാസാക്കൊനൊരുങ്ങിയത്. പുതിയ നിയമം നിലവിലെ ഇസ്‌ലാമിക നിയമങ്ങളെ എതിര്‍ക്കുന്നതാണെന്ന് മുസ്‌ലിം ജനാധിപത്യ പാര്‍ട്ടിയായ അന്നഹ്ദ പറഞ്ഞു. പാര്‍ലമെന്റിലെ 217 അംഗസംഖ്യയില്‍ 68 എം.പിമാര്‍ അന്നഹ്ദയുടേതാണ്.

ഭരണഘടനക്കും ഖുര്‍ആനും എതിരായുള്ള എല്ലാ നിയമങ്ങളെയും തങ്ങള്‍ എതിര്‍ക്കുമെന്ന് അന്നഹ്ദ ഷൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം അല്‍ ഹാറൂനി പറഞ്ഞു. തുനീഷ്യ ഒരു മുസ്‌ലിം രാഷ്ട്രമാണെന്നും ഇസ്ലാമിന്റെ മൂല്യങ്ങളിലൂന്നിയുള്ള ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related Articles