Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: പ്രസിഡന്റിനെതിരെ ഹബീബ് ബൂര്‍ഖീബയില്‍ പ്രതിഷേധം

തൂനിസ്: പ്രസിഡന്റ് ഖൈസ് സഈദിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. കോവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ച് സെന്‍ട്രല്‍ തൂനിസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും, കണ്ണീര്‍വാതകവും, ലാത്തിയും പ്രയോഗിച്ചു. ജനാധിപത്യം സാധ്യമാക്കിയ 2011ലെ തുനീഷ്യന്‍ വിപ്ലവം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുടെ കേന്ദ്രമായ തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള പ്രധാന തെരുവായ ഹബീബ് ബൂര്‍ഖീബയില്‍ ആളുകള്‍ തടിച്ചുകൂടുന്നത് തടയുന്നതിന് വെള്ളിയാഴ്ച കനത്ത പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.

വിവിധ പ്രതിഷേധ വിഭാഗങ്ങളെ തിരിച്ചയക്കാന്‍ പൊലീസ് ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി പൊലീസ് കാറുകള്‍ പ്രദേശത്ത് നിലയുറപ്പിക്കുകയും, ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന് പുറത്ത് രണ്ട് ജലപീരങ്കികള്‍ സ്ഥാപിക്കുകയും ചെയ്തു. പൊലീസ് ലാത്തിയും, കണ്ണീര്‍ വാതകവും, ജലപീരങ്കിയും പ്രയോഗിക്കുന്നതിന് മുമ്പ് ചില പ്രതിഷേധക്കാര്‍ പൊലീസ് വലയം ഭേദിച്ചു -അല്‍ജസീറ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റ് പിരിച്ചുവിടുകയും അധികാരം പിടിച്ചെടുക്കുകയും ഭരണഘടന മാറ്റിയൊഴുതാന്‍ ശ്രമിക്കുകയും ചെയ്ത പ്രസിഡന്റ് ഖൈസ് സഈദിനെതിരെ അന്നഹ്ദ ഉള്‍പ്പെടയെുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേത്തിലാണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles