Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: തെരഞ്ഞെടുപ്പില്‍ അന്നഹ്ദ ജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

തൂനിസ്: 2011-ലെ വിപ്ലവത്തിന് ശേഷം രണ്ടാം തവണ ജനം പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ഞായാറാഴ്ച പോളിങ് ബൂത്തിലെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മൂന്നാഴ്ച കഴിഞ്ഞാണ് 217 അംഗ പാര്‍ലമെന്റ് സഭയിലേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ അന്നഹ്ദ തുനീഷ്യന്‍ പാര്‍ലമന്ററി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. സിഗ്മ കണ്‍സീലിന്റെ റിപ്പോര്‍ട്ടില്‍ റാശിദ് ഗന്നൂശി ഞായാറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 17.5 ശതമാനം വോട്ട് നേടി 217 അംഗസഭയില്‍ 40 സീറ്റ് നേടുമെന്നാണ് വിലയിരുത്തുന്നത്. തൊട്ടടുത്ത് നബീല്‍ ഖുറവി സ്ഥാപിച്ച ഖല്‍ബ് തൂനിസ് 15.6 ശതമാനം വോട്ട് നേടി 33 സീറ്റും നേടുന്നതായിരിക്കും.

Related Articles