Current Date

Search
Close this search box.
Search
Close this search box.

2022ല്‍ നാലില്‍ മൂന്ന് യമനികളും ഭക്ഷണത്തിനായി അലയുമെന്ന് യു.എന്‍

സന്‍ആ: 2022ല്‍ നാലില്‍ മൂന്ന് യമനികളും ഭക്ഷ്യ സഹായം ആശ്രയിക്കേണ്ടിവരുമെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍. യുദ്ധ കെടുതിയനുഭവിക്കുന്ന രാജ്യത്തിന്റെ ധനസമാഹരണം ലക്ഷ്യംവെച്ച് ഉന്നതതല പ്രഖ്യാപന കോണ്‍ഫറന്‍സ് നടക്കുകയാണ്.

ഈ വര്‍ഷം യമനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും, 19 മില്യണ്‍ ആളുകളെ പട്ടിണിയില്‍ നിന്ന് തടയുന്നതിനും 4.3 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യു.എന്‍ വ്യക്തമാക്കി. കോണ്‍ഫറന്‍സിന് ബുധനാഴ്ച ജനീവയില്‍ സംബന്ധിക്കുന്നവര്‍ ആ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍, ധനസഹായം നിശ്ചലമാണ്, ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തനം യമനില്‍ നിര്‍ത്തുകയാണെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ചൊവ്വാഴ്ച പറഞ്ഞു. യുദ്ധത്തിന്റെ ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന മിഡില്‍ ഈസ്റ്റ് രാജ്യത്തെ ആസന്നമായ ദുരന്തത്തെ കുറിച്ച് യു.എന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles