Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിക്കുന്നതിന് സ്വീഡന്‍ അനുമതി നിഷേധിച്ചു

സ്‌റ്റോക്ക്‌ഹോം: തുര്‍ക്കി എംബസിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിന് സ്വീഡിഷ് പൊലീസ് അനുമതി നിഷേധിച്ചു. ദേശീയ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചുകൊണ്ടുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതായി പൊലീസ് പ്രസ്താവനയില്‍ വ്യക്തമക്കി. സ്വീഡിഷ് രഹസ്യാന്വേഷണ വിഭാഗവുമായി ചര്‍ച്ച നടത്തിയാണ് തീരുമാനം. ഈ തീരുമാനത്തെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ സ്വാഗതം ചെയ്തു. ഖുര്‍ആന്‍ കത്തിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും പലരും ചൂണ്ടിക്കാട്ടി -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ സ്വീഡിഷ് തീവ്ര വലതുപക്ഷക്കാരന്‍ റാസ്മസ് പലുദന്‍ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് kകത്തിച്ചതിനെതിരെ അറബ്-മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വീഡനിലെ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡ്സിലെ തീവ്ര വലതുപക്ഷ നേതാവ് എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചിരുന്നു. സ്വീഡനിലെയും നെതര്‍ലന്‍ഡ്സിലെയും വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വീഡിഷ്, ഡച്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ടായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles