Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സരുക്ഷാ മന്ത്രിക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ജറൂസലം: സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ (Shin Bet) മുന്നറിയിപ്പ്. ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിന്റെ ജറൂസലം നയം സുരക്ഷാ സാഹചര്യം വഷളാക്കുമെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ റോനന്‍ ബാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, കൊല്ലപ്പെട്ട ഫലസ്തീന്‍ പോരാളി മുഹമ്മദ് അല്‍ജഅ്ബരിയുടെ ഹെബ്രോണിലെ വീട് ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഹെബ്രോണിലെ കിര്‍യാത് അര്‍ബഅ സെറ്റില്‍മെന്റിന് സമീപം ഖിസോണ്‍ മേഖലയിലെ നാല് നിലകളുള്ള കെട്ടിടത്തിന്റെ അവസാന നിലയിലാണ് അല്‍ജഅ്ബരിയുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട് സ്ഥിതി ചെയ്യുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ സുരക്ഷയോടെ സൈനിക എഞ്ചിനീയറിങ് യൂണിറ്റ് ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വീടിന്റെ പുറത്തുള്ള മതില്‍ തകര്‍ക്കുകയും ശേഷം സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കുകയും ചെയ്തു. അധിനിവേശ സേന കെട്ടിടത്തിലെയും സമീപ പ്രദേശത്തെ കെട്ടിടങ്ങളിലെയും താമസക്കാരെയും നിര്‍ബന്ധമായി ഒഴിപ്പിച്ചു -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles