Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണത്തിനിടെ കൈ കൊണ്ട് മോശം ആംഗ്യം; ഖാരിഇനെ അറസ്റ്റ് ചെയ്തു

കൈറോ: വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനിടെ അനുചിതമായ രീതിയില്‍ കൈ കൊണ്ട് ആംഗ്യം കാണിച്ച ഖാരിഅ് (വിശുദ്ധ ഖുര്‍ആന്‍ മനോഹരമായി പാരായണം ചെയ്യുന്നയാള്‍) ശൈഖ് മുഹമ്മദ് അസ്സല്‍ക്കാവിയെ ഈജിപ്ഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഈജിപ്തിലെ ദഖ്ഹലിയ പ്രവിശ്യയിലെ ശവസംസ്‌കാര ചടങ്ങിലെ ഖുര്‍ആന്‍ പാരായണത്തിനിടെ മുഹമ്മദ് അസ്സല്‍ക്കാവി അനുചിതമായ രീതിയില്‍ കൈ ചലിപ്പിക്കുകയും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്റെ പവിത്രതയെ നിസാരവത്കരിക്കുകയും ചെയ്തുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഒരു വര്‍ഷത്തേക്കാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ഖുര്‍ആനിലെ സൂക്തം ആവര്‍ത്തിച്ച് പാരായണം ചെയ്യാന്‍ മുഹമ്മദ് അസ്സല്‍ഖാവിയോട് ആവശ്യപ്പെടുകയും അദ്ദേഹം അനുചിതമായ രീതിയില്‍ കൈ ചലിപ്പിക്കുകയുമായിരുന്നു -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

https://youtu.be/Pak-4cBtC_k

ഈജിപ്ഷ്യന്‍ റേഡിയോയിലെ അംഗീകൃത ഖാരിഅ് ശൈഖ് മുഹമ്മദ് അസ്സല്‍ഖാവിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മുഹമ്മദ് അസ്സല്‍ഖാവിയെ റേഡിയോയില്‍ നിന്ന് നീക്കം ചെയ്തതായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles