Current Date

Search
Close this search box.
Search
Close this search box.

തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തഫ്ഹീമുല്‍ ഖുര്‍ആന്‍ ആറാം വാള്യം അടിസ്ഥാനമാക്കി ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജില്ലാ തലത്തില്‍ ഒന്നാം ഘട്ട മത്സരവും അതില്‍ 80% മാര്‍ക്ക് നേടിയവര്‍ക്ക് നാല് മേഖലകളിലായി നടത്തിയ രണ്ടാം ഘട്ട പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സംസ്ഥാന തലത്തില്‍ ഫൈനല്‍ മത്സരവും നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. ജാഫര്‍ പുലാമന്തോള്‍, ലൈല പാങ്ങ്, ഡോ.സാജിത ഹൈദ്രോസ് തിരൂര്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഒന്നാം സമ്മാനം 50000 രൂപയും രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയുമാണ്. കൂടാതെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ വെച്ച് സമ്മാനങ്ങള്‍ വതരണം ചെയ്യുമെന്ന് സംസ്ഥാന കോഡിനേറ്റര്‍ ടി.പി.യൂനുസ് അറിയിച്ചു.

Related Articles