Current Date

Search
Close this search box.
Search
Close this search box.

​ഇറാഖ്: ​ഗവർണർക്ക് സ്ഥാനമൊഴിയാൻ സമയപരിധി നിശ്ചയിച്ച് പ്രതിഷേധക്കാർ

ബ​ഗ്ദാദ്: പ്രതിഷേധക്കാർ സ്ഥാനമൊഴിയാൻ നിശ്ചയിച്ച സമയപരിധി കഴിഞ്ഞ സാഹചര്യത്തിൽ ദക്ഷിണ ഇറാഖിലെ ബസറ പ്രവിശ്യ പുതിയ അസ്വസ്ഥതയിലേക്ക് നീങ്ങുകയാണ്. പ്രമുഖ സാമൂഹ്യ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രാദേശിക ​ഗവർണറോട് പ്രതിേഷധക്കാർ സ്ഥാനമൊഴിയുന്നതിന് ആവശ്യപ്പെടുന്നത്. ബസറയിലെ പാർലമെന്റ് പ്രാദേശിക ഓഫീസിലേക്ക് പ്രതിഷേധക്കാർ വെള്ളിയാഴ്ച തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി സുരക്ഷാ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. കഴിഞ്ഞ ആഴ്ചയിൽ അജ്ഞാതരായ തോക്കുധാരികൾ വ്യത്യസ്തമായ മൂന്ന് ആക്രമണം നടത്തുകയും, ആക്രമണത്തിൽ രണ്ട് സാമൂഹ്യ പ്രവർത്തകർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ബസറയിലെ ​ഗവർണർ അസ്അദ് അൽഅയ്ദാനി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നത്.

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽകാദിമി പ്രശ്നം ശാന്തമാക്കുന്നതിനായി ശനിയാഴ്ച വെെകുന്നൈേരം ബസറിയിലെത്തി. ഈ കൊലക്ക് ഉത്തരവാദികളായവരെ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തു.

Related Articles