Current Date

Search
Close this search box.
Search
Close this search box.

യു.എസ് സൈന്യം പിന്‍വാങ്ങുന്നില്ലെങ്കില്‍ പ്രതികരിക്കാന്‍ അവകാശമുണ്ട് -താലിബാന്‍

കാബൂള്‍: യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുന്നില്ലായെങ്കില്‍ സായുധ സംഘത്തിന് പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍. അല്‍ജസീറയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് സൈന്യം പിന്‍വാങ്ങുന്നത് പൂര്‍ത്തിയാക്കാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയപരിധി സെപ്റ്റംബര്‍ 11 ആണ്.

അഫ്ഗാനിലെ 20വര്‍ഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിക്കാന്‍ യു.എസ് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷവും, നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കുന്നതിന് 650 സൈനികര്‍ തുടരുമെന്ന് യു.എസ് അധികൃതര്‍ വ്യാഴാഴ്ച അസോസിയേറ്റഡ് പ്രസ്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

യു.എസ് അപ്രകാരം ചെയ്യുകയാണെങ്കില്‍, അത് ദീര്‍ഘകാലം യു.എസിനും താലിബാനുമിടയിലുണ്ടായിരുന്ന യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ഫെബ്രുവരിയില്‍ ഖത്തര്‍ തലസ്ഥാനത്ത് നടന്ന കരാറിന്റെ ലംഘനമാണെന്ന് വാര്‍ത്തയോട് പ്രതികരിച്ച് ഷഹീന്‍ പറഞ്ഞു. അമേരിക്കയുമായി 18 മാസം ചര്‍ച്ച ചെയ്ത് ഞങ്ങള്‍ ദോഹ ഉടമ്പടിയില്‍ ഒപ്പുവെച്ചു. തങ്ങളുടെ എല്ലാ സൈന്യത്തെയും, ഉപദേശകരെയും, കരാറുകാരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്ന് അവര്‍ സമ്മതിക്കുകയും ഉറപ്പുനല്‍കുകയും ചെയ്തു. ഇത് കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles