Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ ഭരണകൂടത്തെ രക്ഷിക്കാന്‍ ഓസ്‌ലോ കൂടിക്കാഴ്ച

ഓസ്‌ലോ: താലിബാന്‍ പ്രതിനിധികളും, യു.എസിന്റെയും മറ്റ് ഏഴ് രാഷ്ട്രങ്ങളുടെയും പ്രതിനിധികളും ഓസ്‌ലോയില്‍ കൂടിക്കാഴ്ച നടത്തി. അഫ്ഗാന്‍ സമ്പദ്‌വ്യവസ്ഥ, മാനുഷിക സഹായം, സുരക്ഷ, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കൂടിക്കാഴ്ച തിങ്കളാഴ്ച ആരംഭിച്ചതായും, യു.കെ, നോര്‍വേ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ഖത്തര്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധകളാണ സംബന്ധിച്ചതായും താലിബാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ഖാദര്‍ ബല്‍ഖി പറഞ്ഞു.

‘യു.എസും സഖ്യകക്ഷികളും നിലനില്‍ക്കുന്ന മാനുഷിക പ്രതിസന്ധി നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ്’ -അഫ്ഗാനിസ്ഥാനിലെ യു.എസ് പ്രത്യേക പ്രതിനിധി തോമസ് വെസ്റ്റ് ഞായറാഴ്ച വ്യക്തമാക്കിയതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles