Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര ചര്‍ച്ചക്കായി താലിബാന്‍ നേതൃത്വം ജനീവയില്‍

കാബൂള്‍: അഞ്ച് ദിവസത്തെ ചര്‍ച്ചക്കായി താലിബാന്‍ പ്രതിനിധി സംഘം ജനീവയിലെത്തി. അഫ്ഗാനിലെ നിലവിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചര്‍ച്ച നടത്തുന്നതിനാണ് താലിബാന്‍ പ്രതിനിധി സംഘം ജനീവയലെത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും പരിഗണിക്കാതെ എല്ലാ സഹായ സംഘടനകളും മാനുഷിക സഹായം തുടരാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. കൂടാതെ, അഫ്ഗാനിസ്ഥാനിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിന് ലോക രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നുകൊടുക്കണം -പ്രതിനിധി സംഘം വെള്ളിയാഴ്ച പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles