Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി താലിബാന്‍ ചര്‍ച്ച നടത്തി

ദോഹ: താലിബാന്‍ പ്രതിനിധികള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ മാനുഷിക, ആരോഗ്യ, വിദ്യാഭ്യാസ സാഹചര്യങ്ങളെ കുറിച്ച് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.

അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ സമൂഹത്തിന്റെ നിയമപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് താലിബാന്‍ പ്രതിനിധികള്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മാനുഷിക-ആരോഗ്യ സാഹചര്യവും, വിദ്യാഭ്യാസ പ്രക്രിയയും, അഫ്ഗാനിസ്ഥാനിന്റെ ആവശ്യങ്ങളും സംബന്ധിച്ച് പദ്ധതികളും നിര്‍ദേശങ്ങളും വിവരങ്ങളും പങ്കുവെച്ചു -മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles