Current Date

Search
Close this search box.
Search
Close this search box.

ഇറാനോട് ചേര്‍ന്നുള്ള അഫ്ഗാന്‍ അതിര്‍ത്തി താലിബാന്‍ പിടിച്ചെടുത്തു

കാബൂള്‍: ഇറാനോട് ചേര്‍ന്നുള്ള പ്രധാന അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന ജില്ലയുടെ നിയന്ത്രണം താലിബാന്‍ പോരാളികള്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയില്‍ ഇറാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ചൈന, പാക്കിസ്ഥാന്‍ എന്നീ ആഞ്ച് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ താലിബാന്‍ ലംഘിച്ചിരുന്നു. 20 വര്‍ഷത്തെ വിദേശ സൈന്യത്തിന്റെ ഇടപെടല്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷാ സ്ഥിതി രാജ്യത്ത് വഷളാവുകയാണ്.

ഉസ്‌ബെക്കിസ്ഥാന്റെ അതിര്‍ത്തിയിലുള്ള വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയില്‍ താലിബാന്‍ പോരാളികളും അഫ്ഗാന്‍ സര്‍ക്കാറിന്റെ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇറാനോട് ചേര്‍ന്നുള്ള ഹെറാത്ത് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഇസ്‌ലാം ഖല്‍അ അതിര്‍ത്തി താലിബാന്റെ കീഴിലായതായും, അഫ്ഗാന്‍ സുരക്ഷാ-കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി കടന്ന് ഓടികളഞ്ഞതായും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

താലിബാനില്‍ നിന്ന് രക്ഷപ്പെടാനായി അഫ്ഗാന്‍ സൈന്യം അതിര്‍ത്തി കടന്ന് ഇറാന്‍ പ്രദേശത്ത് പ്രവേശിച്ചതായും ഇറാനിലെ ഔദ്യോഗിക അറബി ഭാഷയിലുള്ള അല്‍ആലം ടിവി റിപ്പോര്‍ട്ട് ചെയ്തു.

Related Articles