Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ നയതന്ത്രജ്ഞന്‍ റഷ്യന്‍ എംബസിയില്‍ ചുമതലയേറ്റു

മോസ്‌കോ: താലിബാന്‍ നിയമിച്ച നയതന്ത്രജ്ഞന്‍ മോസ്‌കോയില്‍ ശനിയാഴ്ച സ്ഥാനമേറ്റെടുത്തതായി അഫ്ഗാന്‍ ഭരണകൂട ഉദ്യോഗസ്ഥന്‍ അറിയിച്ചു. നയതന്ത്രബന്ധം ഉറപ്പാക്കുന്നതില്‍ അഫ്ഗാന്‍ എംബസിയുടെ ഉത്തരവാദിത്തം സുഗമമാക്കുന്നതിലും, നയതന്ത്രജ്ഞനെ റഷ്യ അംഗീകരിക്കുന്നതിലും അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖഹാര്‍ ബല്‍ഖി നന്ദി അറിയിച്ചു.

20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം യു.എസും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും, കഴിഞ്ഞ ആഗസ്റ്റില്‍ യു.എസ് പിന്തുണയുള്ള സര്‍ക്കാര്‍ തകരുകയും ചെയ്തതോടെ താലിബാന്‍ അധികാരത്തിലേറുകയായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles