Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: സിവിലിയന്മാരെ താലിബാന്‍ കൂട്ടക്കൊല ചെയ്യുന്നു

കാബൂള്‍: രാജ്യത്തെ ആദ്യത്തെ പ്രധാന നഗരം താലിബാന്റെ നിയന്ത്രണത്തിലാകുന്നത് തടയാന്‍ അഫ്ഗാന്‍ സൈന്യം പോരാട്ടം ആരംഭിച്ചു. അടുത്തിടെ താലിബാന്‍ പിടിച്ചെടുത്ത പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള കാണ്ഡഹാര്‍ നഗരത്തില്‍ സംഘം സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നതായി യു.എസും യു.കെയും ആരോപിച്ചു.

പ്രതികാര കൊലപാതകങ്ങളുടെ ഭാഗമായി താലബാന്‍ നിരവധി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. ഇത് യുദ്ധക്കുറ്റങ്ങളാകാം. തങ്ങളുടെ പോരാളികള്‍ നടത്തുന്ന കുറ്റങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ നേതൃത്വം ഏറ്റെടുക്കണം. നിങ്ങളുടെ പോരാളികളെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെങ്കില്‍, തുടര്‍ന്ന് നിങ്ങള്‍ക്ക് ഭരണത്തില്‍ യാതൊരു കാര്യവുമില്ലെന്ന് സ്പിന്‍ ബോള്‍ഡാക്കില്‍ നടന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളെ കുറിച്ച് യു.എസ്, യു.കെ എംബസികള്‍ തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു.

ആരോപണങ്ങളടങ്ങിയ ട്വീറ്റുകള്‍ അടിസ്ഥാനരഹിതമാണെന്ന് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ ചര്‍ച്ചാ അംഗമായ സുഹൈല്‍ ഷഹീന്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Related Articles