Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കളെക്കാള്‍ മതബോധം മക്കള്‍ക്കെന്ന് ‘ന്യൂ മുസ്‌ലിം കണ്‍സ്യൂമര്‍’ റിപ്പോര്‍ട്ട്

തെക്കുകിഴക്കന്‍ ഏഷ്യയിലെ മൂന്നിലൊന്ന് മുസ്‌ലിംകളും, തങ്ങളുടെ മാതാപിതാക്കളെക്കാള്‍ മതവിശ്വാസം പുലര്‍ത്തുന്നവരാണ് കരുതുന്നതായി റിപ്പോര്‍ട്ട്. ഇത്, മുസ്‌ലിംകളുടെ വ്യക്തിപരമായ ചെലവ്, ഫാഷന്‍, സാമ്പത്തിക ഇടപാട്, വിദ്യാഭ്യാസം, യാത്ര എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരമാണ് നല്‍കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ, 250 ദശലക്ഷം മുസ്‌ലിംകളില്‍ 21 ശതമാനം പേര്‍ തങ്ങളുടെ മാതാപിതാക്കളെക്കാള്‍ മതവിശ്വാസം കുറവാണെന്ന് കരുതുന്നു. എന്നാല്‍, 45 ശതമാനം പേര്‍ തങ്ങളെ ആത്മാര്‍ഥയുള്ള വിശ്വാസികളായി കണക്കാക്കുന്നുവെന്ന് ബുധനാഴ്ച പുറത്തിറക്കിയ ‘ന്യൂ മുസ്‌ലിം കണ്‍സ്യൂമര്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.

91 ശതമാനം തെക്കുകിഴക്കന്‍ ഏഷ്യന്‍ മുസ്‌ലിംകള്‍ക്കും ദൈവവുമായുള്ള ശക്തമായ ബന്ധമാണ് ജീവിതത്തിലെ സുപ്രധാന കാര്യമെന്ന് വുണ്ടര്‍മാന്‍ തോംസന്‍ ഇന്റലിജന്‍സിന്റെയും ( Wunderman Thompson Intelligence), വി.എം.എല്‍.വൈ&ആര്‍ കോമേഴ്‌സ് മലേഷ്യയുടെയും (VMLY&R Malaysia) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 34 ശതമാനം പേര്‍ മാത്രമാണ് സമ്പത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. 28 ശതമാനം പേര്‍ ആഗ്രഹങ്ങള്‍ക്കും 12 ശതമാനം പേര്‍ പ്രശസ്തിക്കും മുന്‍ഗണന നല്‍കുന്നു. ഇന്ത്യോനേഷ്യയിലെയും മലേഷ്യയിലെയും 1000 ഉപഭോക്താക്കളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

60 ശതമാനത്തിലധികം മുസ്‌ലിംകളും സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും ഇസ്‌ലാമിക നിയമപ്രകാരമാമാണോ എന്നത് വളരെ പ്രധാന്യത്തോട് നോക്കുന്നു. അതേസമയം, 77 ശതമാനം ആളുകള്‍ ഹലാല്‍ ഭക്ഷണത്തിന്റെ ലഭ്യത യാത്ര ചെയ്യാനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുളള പ്രധാന ഘടകമായി കാണുന്നു. മിക്ക കുടുംബങ്ങളുടെയും മേല്‍നോട്ടം പുരഷന്മാര്‍ക്കാണ്. സ്ത്രീകള്‍ കുടുംബം പുലര്‍ത്തുന്നുണ്ടെങ്കിലും അത് ന്യൂനപക്ഷമാണ്. 70 ശതമാനം പുരുഷന്മാര്‍ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കുന്നുണ്ടെങ്കില്‍, സ്ത്രീകള്‍ 42 ശതമാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles