Current Date

Search
Close this search box.
Search
Close this search box.

ഡാം ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി സീസി

കൈറോ: എല്ലാ അവസരങ്ങളും തുറന്നുകിടക്കുന്നതായി മുന്നറിയിപ്പ് നല്‍കി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി. ബ്ലൂ നൈലില്‍ നിര്‍മിച്ച വലിയ അണക്കെട്ടിനെ സംബന്ധിച്ച സുഡാന്‍, ഈജിപ്ത്, എത്യോപ്യക്കിടയില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ച പുരോഗതിയില്ലാതെ അവസാനിച്ചതിനെ തുടര്‍ന്നാണ് സീസിയുടെ മുന്നറിയിപ്പ്.  അണക്കെട്ടുമായി ബന്ധപ്പെട്ട് അനിശ്ചിതമായി തുടരുന്ന ചര്‍ച്ച അവസാനിപ്പിക്കുന്നതിന് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ, ഇപ്പോഴത്തെ ആഫ്രിക്കന്‍ യൂണിയന്‍ സ്ഥാനപതിയുടെ ദേശമായ കിന്‍ഷാസയില്‍ മൂന്ന് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. തര്‍ക്കങ്ങള്‍ക്ക് തീരുമാനമാകാതെയാണ് ചൊവ്വാഴ്ചത്തെ ചര്‍ച്ച അവസാനിച്ചത്.

എത്യോപ്യയിലെ സുഹൃത്തുക്കളോട് ഞാന്‍ പറയുന്നു, ഈജിപ്തിലെ ഒരു തുള്ളി വെള്ളം തൊടുന്നിടത്ത് നിങ്ങള്‍ എത്തരുത്. കാരണം എല്ലാ അവസരങ്ങളും തുറന്നുകിടക്കുന്നു -ബുധനാഴ്ച സീസി പറഞ്ഞു.

Related Articles