Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് നിരീക്ഷക പദവി; അമ്പരന്ന് ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ആഫ്രിക്കന്‍ യൂണിയനില്‍ ഇസ്രയേലിന് നിരീക്ഷക പദവി നല്‍കാനുള്ള കമ്മീഷന്റെ കഴിഞ്ഞയാഴ്ചയിലെ തീരുമാനം അമ്പരപ്പിക്കുന്നുതാണെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. അംഗങ്ങളോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത തിരൂമാനം നീതീകരിക്കാനും ന്യായീകരിക്കാനും കഴിയാത്തതാണെന്ന് ദക്ഷിണാഫിക്കന്‍ സര്‍ക്കാര്‍ ബുധനാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

20 വര്‍ഷത്തെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ ആഫ്രിക്കന്‍ യൂണിയന്‍ നിരീക്ഷക പദവി നേടുന്നത്. ഇസ്രായേലിന് ഒ.എ.യുവില്‍ (Organisation of African Unity) നേരത്തെ അംഗത്വമുണ്ടായിരുന്നെങ്കിലും, 2002ല്‍ ഒ.എ.യു പിരിച്ചുവിടുകയും പകരം എ.യു (African Union) വരികയും ചെയ്ത സാഹചര്യത്തില്‍ അത് നേടിയെടുക്കുന്നതില്‍ കാലതാമസം നേരിടുകയായിരുന്നു.

കൊറോണ വൈറസിനെതിരായ പോരാട്ടം, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഭീകരവാദ വ്യാപനം തടയല്‍ തുടങ്ങിയ വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ ഇസ്രായേലിനെയും എ.യുവിനെയും ശക്തമായ സഹകരണത്തിന് പ്രാപ്തമാക്കുന്നതാണ് പുതിയ പദവിയെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിയമവിരുദ്ധ കുടിയേറ്റം തുടരുകയും, ബോംബാക്രമണത്തിലൂടെ ഫലസ്തീന്‍ ജനതയെ പുറത്താക്കുകയും ചെയ്ത ഒരു വര്‍ഷത്തില്‍ ആഫ്രിക്കന്‍ യൂണിയന്റെ ഈ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു.

Related Articles