Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: അജ്ഞാതരുടെ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: പ്രതിഷേധകരും മൂന്ന് പൊലീസുകാരുമുള്‍പ്പടെ പത്തൊമ്പത് പേര്‍ അജ്ഞാതരുടെ വെടിയേറ്റ് തലസ്ഥാനമായ ബഗ്ദാദില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടു. തലസ്ഥാനത്തെ പ്രധാന പ്രതിഷേധ ക്യാമ്പിന് നേരെയാണ് അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ തഹ്‌രീര്‍ ചത്വരത്തിനടുത്ത് എഴുപതിലധികം പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചകളിലായി തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളില്‍ കൂടുതുല്‍ അക്രമാസക്തമായ സംഭവമാണിത്. രണ്ട് മാസമായി രാജ്യത്ത് തുടരുന്ന ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെക്കുമെന്ന് പ്രഖ്യാപിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് ഈ ആക്രമണം നടക്കുന്നത്.

Related Articles